KeralaNattuvarthaLatest NewsIndiaNews

മുസ്ളിം സമൂഹത്തിന് നന്മകൾ ചെയ്തത് മോദി സർക്കാർ മാത്രം, ദുരിതകാലത്ത് മുൻപന്തിയിലുണ്ടാകും ബിജെപി

മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണി പറഞ്ഞ് സുബീന

നരേന്ദ്ര മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് പഞ്ചായത്ത് പത്താം വാര്‍ഡായ പേരാമംഗലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുബീന ഇസ്മായിൽ. മോദി സർക്കാരും ബിജെപിയും മുസ്ളിം വിരുദ്ധരാണെന്ന് മറ്റുള്ളവർ വരുത്തിത്തീർത്തതാണെന്നും മോദി സർക്കാരിനെതിരെ ഇത്തരം ആരോപണം ഉന്നയിക്കുന്നവർ ജനങ്ങളെ പറ്റിക്കുകയാണെന്നും സുബീന പറയുന്നു. മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണി പറയുകയാണ് സുബീന.

മുത്തലാഖ് ചൊല്ലി ഭാര്യമാരെ ഒഴിവാക്കിയിരുന്നത് നിർത്തലാക്കിയത് മോദി സർക്കാരാണ്. ലക്ഷക്കണക്കിന് സ്ത്രീകൾക്കാണ് അതിന്റെ പ്രയോജനം ലഭിച്ചത്. മുസ്ളിം സമൂഹത്തിന് ഇത്രയേറേ നന്മകൾ ചെയ്ത മറ്റൊരു സർക്കാർ ഉണ്ടാകില്ല. വിവാഹപ്രായം ഉയർത്താനുള്ള നിർദേശവും നല്ലത് തന്നെ. മുസ്ലീം സമൂഹത്തില്‍ ഇപ്പോഴും ചെറിയ പെണ്‍കുട്ടികള്‍ പ്രായപൂർത്തിയാകുന്നതിനു മുന്നേ തന്നെ വിവാഹിതരാകുന്ന സാഹചര്യത്തിൽ മികച്ച തീരുമാനമാണിത്.

ഒരു രൂപക്ക് സാനിറ്ററി നാപ്കിന്‍ എത്തിച്ചതും ജന്‍ധൻ അക്കൗണ്ടുകൾ വഴി സ്ത്രീകൾക്ക് കൊറോണ കാലത്ത് പണം നൽകിയതും തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി കൂട്ടി നൽകിയതുമൊക്കെ ഈ സർക്കാർ അല്ലേ? കോടിക്കണക്കിന് സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകി. നാട്ടില്‍ ഏത് ദുരിതകാലത്തും സഹായവുമായി ആദ്യം ഓടിയെത്തുന്നത് ബിജെപിക്കാരാണ്. കൊറോണക്കാലത്തും പ്രളയകാലത്തുമെല്ലാം ബിജെപിക്കാരും സേവാഭാരതിക്കാരുമാണ്. കേരളത്തിലും ബിജെപി വരണം. എന്നാലേ ഇനി രക്ഷയുള്ളൂ എന്ന് പറയുകയാണ് സുബീന.

shortlink

Related Articles

Post Your Comments

Related Articles


Back to top button