Latest NewsKeralaNews

സോളാർ കേസ്; അഴിഞ്ഞു വീഴുന്നത് രാഷ്ട്രീയ ​ഗൂഢാലോചനയുടെ കാണാപ്പുറങ്ങളുടെ മുഖംമൂടിയെന്ന് മുല്ലപ്പള്ളി

കൊച്ചി: കേരളകരയെ മുൾമുനയിൽ നിർത്തിയ സോളാർ കേസിലെ രാഷ്ട്രീയ ​ഗൂഢാലോചനയുടെ കാണാപ്പുറങ്ങളുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചു . സിപിഎം ഉന്നതന്മാർ, എംഎൽഎമാർ അടക്കമുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തതിന്റെ വിവരങ്ങൾ പുറത്തു വരുന്നു. കോടിയേരിയുടെ മകന്റെ ബിനാമിയുടെ വീട്ടിൽ ഗൂഢാലോചന നടന്നെന്നും മുല്ലപ്പള്ളി ആരോപണം ഉയർത്തി. സോളാർ കേസിനെക്കുറിച്ച് കഴിഞ്ഞ ദിവസം ശരണ്യ മനോജ് നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ചും തുടർചർച്ചകളെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. കേസിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർത്തു എന്ന വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button