Latest NewsIndiaNews

പീഡനശ്രമം, പ്രതിയെ പിടികൂടി മര്‍ദ്ദിച്ച്‌ മലം കഴിപ്പിക്കാന്‍ ശ്രമിച്ചു; പരാതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ​ആക്രമിച്ച പ്രതിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ മലം കഴിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

ന്യൂഡൽഹി; വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ​ആക്രമിച്ചു, രാജസ്​ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ​ആക്രമിച്ച പ്രതിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ മലം കഴിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി പുറത്ത്.

അർധരാത്രി വീട്ടിലെത്തി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതിയെ വീട്ടുകാരിലൊരാള്‍ പിടികൂടുകയായിരുന്നു. പിന്നീട്​ ആക്രമിക്കുകയും മലം കഴിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരു​ന്നുവെന്ന്​ ബസേരി പൊലീസ്​ സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥർ വ്യക്തമാക്കി.

വീട്ടുകാർ പ്രതിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. അയാളെ അടിക്കുന്നതും മലം കഴിപ്പിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ വ്യക്തമായി ചിത്രീകരിച്ചു.

വീട്ടിൽ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ആക്രമിച്ചതിന്​ പ്രതിക്കെതിരെയും പ്രതിയെ ആക്രമിച്ച പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്കെതിരെയും പൊലീസ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button