NattuvarthaLatest NewsKeralaNews

ദിനേശ് ബീഡി വലിച്ചിരുന്ന സഖാക്കൾ ബിനീഷ് ബീഡി വലിക്കേണ്ട ഗതികേടിൽ; പരിഹസിച്ച് എ പി അബ്ദുള്ളക്കുട്ടി

കേന്ദ്ര സർക്കാരിനെ വാനോളം പുകഴ്ത്തി ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. ബിജെപി ഇത്തവണ കളത്തിൽ നിറഞ്ഞുനിൽക്കുകയാണ്. സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് തേടി പ്രമുഖരും മുന്നിൽത്തന്നെയുണ്ട്. അന്തിക്കാട് ബ്ലോക്ക് വടക്കുംമുറി ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി റുക്കിയ സുരേന്ദ്രന്റൈ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.

ദിനേശ് ബീഡി വലിച്ചിരുന്ന സഖാക്കൾ ബിനീഷ് ബീഡി വലിക്കേണ്ട ഗതികേടിലായെന്ന് അദ്ദേഹം ഉദ്ഘാടനത്തിനു ശേഷം പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതികൾ കുളിർമഴയായി പെയ്യുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കേരള സർക്കാരിനെ പരിഹസിക്കുകയും ചെയ്തു. സ്വർണ്ണക്കടത്തിലും മയക്കുമരുന്ന് ഇടപാടിലും മുങ്ങി കുളിച്ചിരിക്കുകയാണ് കേരള സർക്കാർ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ആരോപണം.

മണ്ഡലം പ്രസിഡന്റ് ഇ.പി ഹരിഷ്മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. റുക്കിയ സുരേന്ദ്രൻ, സുധീർ പള്ളിപ്പുറം, ഇ.പി ജാൻസി, രതീഷ് ടി.ജി, ഉണ്ണി കാരയിൽ, പി. കൃഷ്ണനുണ്ണി, സുരേന്ദ്രൻ കൂട്ടാല എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button