![](/wp-content/uploads/2020/08/raped-1.jpg)
അലിഗഡ്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മൂന്നംഗസംഘം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് പെണ്‍കുട്ടിയെ നേയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. മൂന്ന് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്്. ലൈംഗിക പീഡനത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നവംബര്‍ ആറിന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പ്രതികളിലൊരാളുടെ കുടുംബത്തില്‍ നിന്ന് നിരന്തരം ഭീഷണി നേരിടുന്നതായി കുടുംബം ആരോപിച്ചു.കേസ് പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗസംഘം സമീപത്തെ വയലിലേക്ക് വലിച്ചിഴച്ച ശേഷം ലൈംഗികമായി അതിക്രമിക്കുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു. പരാതി നല്‍കിയാല്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പകര്‍ത്തുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി വിവരങ്ങള്‍ മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ഇവര്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
Post Your Comments