KeralaNattuvarthaLatest NewsNews

ബി.ജെ.പി സ്ഥാനാർത്ഥിയുടെ മുഖം പോലും ആരും കാണരുത് ചെയ്യുന്നത്; എതിരാളികളെ ഭയന്ന് സി.പി.എം, ഇത് വെറുപ്പിന്റെ രാഷ്ട്രീയം?

ബിജെപി സ്ഥാനാർത്ഥികളുടെ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചു

ആന്തൂരിലെ സിപിഎം ഗുണ്ടായിസം ഇതിനോടകം ഏവരും ചർച്ച ചെയ്തു തുടങ്ങിയ വിഷയമാണ്. സിപിഎം വിവിധ വാർഡുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്ത വളരെയേറെ ആഘോഷത്തോടെയാണ് സിപിഎം സൈബർ ടീമും മാധ്യമങ്ങളും പങ്കുവെച്ചത്. എന്നാൽ, ഇത് ഭീഷണിപ്പെടുത്തി നേടിയ വിജയമാണെന്ന ആരോപണം ശക്തമായി തന്നെ നിലനിൽക്കുന്നു.

ഇതിനിടയിൽ ആന്തൂർ നഗരസഭയിൽ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാപിച്ച ബോർഡുകൾ മുഴുവനും നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്. ആന്തൂർ നഗരസഭയിലെ ബിജെപി സ്ഥാനാർത്ഥികൾക്കായി സ്ഥാപിച്ച ബോർഡുകളെല്ലാം തന്നെ വലിച്ചുകീറിയ നിലയിലാണുള്ളത്. ബിജെപി സ്ഥാനാർത്ഥികളുടെ മുഖം ഫ്ളക്സുകളിൽ കാണാൻ പോലും സാധിക്കാത്ത രീതിയിലാണ് ഇവ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. പിന്നിൽ സി പി എം ആണെന്ന് പരക്കെ ആരോപണം ഉയരുന്നുണ്ട്.

ആന്തൂരിൽ ഭീഷണിയും അക്രമവും കൊണ്ട് എതിരാളികളെ ഭയപ്പെടുത്തി മത്സരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുവെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി വ്യക്തമാക്കിയിരുന്നു. വി ടി ബൽറാം, കെ സുരേന്ദ്രൻ തുടങ്ങിയവർ സമാനമായ അഭിപ്രായമായിരുന്നു പങ്കുവെച്ചത്.

ആന്തൂരിൽ എതിരില്ലാത്ത 14 വാർഡുകളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ, ഇത്തവണ അത് 6 ആയി ചുരുങ്ങിയിട്ടുണ്ട്. നിരവധിയാളുകൾ ഇത്തവണ ധൈര്യം സംഭരിച്ച് മത്സരരംഗത്തുണ്ട്. എല്ലാവർക്കും സംരക്ഷണം ലഭിക്കില്ലല്ലോ? നേരിട്ട് രംഗത്ത് വരാൻ നിരവധിയാളുകൾക്ക് ഇപ്പോഴും ഭയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button