ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് മനുഷ്യ വിസര്‍ജ്യം തീറ്റിച്ചു.രാജസ്ഥാനിലെ ധോല്‍പുല്‍ ജില്ലയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
Read Also : അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന റോഹിൻഗ്യൻ അഭയാർത്ഥികൾ അറസ്റ്റിൽ
പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച ഇയാളെ കുട്ടിയുടെ ബന്ധുക്കളാണ് പിടികൂടിയത്.തുടര്‍ന്ന് നാട്ടുകാര്‍ കൂടുകയും എല്ലാവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇയാളെക്കൊണ്ട് മനുഷ്യവിസര്‍ജ്യം കഴിപ്പിച്ചതായും ആരോപണമുണ്ട്. യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദിച്ച കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മര്‍ദനത്തിനൊപ്പം ബലപ്രയോഗത്തിലൂടെ വിസര്‍ജ്യം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ബസേരി പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ റാണെ സിംഗ് അറിയിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Post Your Comments