Latest NewsNewsIndia

അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന റോഹിൻഗ്യൻ അഭയാർത്ഥികൾ അറസ്റ്റിൽ

ഗുവാഹട്ടി : മ്യാൻമാറിൽ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന എട്ട് അഭയാർത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് താമസിക്കാൻ വീട് നൽകിയ ആളും അറസ്റ്റിലായിട്ടുണ്ട്.

Read Also : കോവിഡ് മഹാമാരിയുടെ ഉത്തരവാദിത്വം ഇന്ത്യയുടെ മേൽ ആരോപിച്ച് ചൈനീസ് ഗവേഷകർ

ഹയിൽക്കണ്ടി ജില്ലയിലാണ് സംഭവം. അനധികൃതമായി അതിർത്തി കടന്നെത്തിയ ഇവർക്ക് യൂസഫ് അലി മസൂംദാർ, സഹോദരൻ ഇസ്ലാമുദ്ദീൻ മസൂംദാർ എന്നിവർ ചേർന്നാണ് താമസിക്കാൻ വീട് നൽകിയത്. പ്രദേശത്ത് രഹസ്യമായി അഭയാർത്ഥികൾ എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അഭയാർത്ഥികൾക്കൊപ്പം ഇസ്ലാമുദ്ദീൻ മസൂംദാറിനെയാണ് അറസ്റ്റ് ചെയ്തത്. യൂസഫ് അലി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button