ഓസ്ട്രിയ : ആമസോണ്‍ പ്രൈമില്‍ ദി ഗ്രാന്‍ഡ് ടൂര്‍ ഷോ എന്ന എപ്പിസോഡ് പുറത്ത് വന്നതോടെ ഓസ്ട്രിയയിലെ ‘ ഫക്കിങ്ങ്’ എന്ന സ്ഥലം ശ്രദ്ധ നേടിയത്. അങ്ങനെ ഉത്തര ഓസ്ട്രിയയിലെ ഫക്കിങ് ഗ്രാമം പേരിലെ വ്യത്യസ്തത കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങി. 1000 വര്‍ഷങ്ങളായി ഈ ഗ്രാമം ഫക്കിങ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
പിന്നീട് നിരവധി പേരാണ് ഫക്കിങ് ഗ്രാമത്തിലേക്ക് എത്തിയത്. ഇതോടെ ഏകദേശം 100 പേര്‍ മാത്രം അധിവസിക്കുന്ന ഫക്കിങ് ഗ്രാമത്തിലെ ആളുകളുടെ സ്വസ്ഥത സഞ്ചാരികളുടെ വരവോടെ അവസാനിച്ചു. മാത്രമല്ല, ചെറിയ രീതിയില്‍ മോഷണവും തുടങ്ങി. ഇതോടെ എങ്ങനെയും ഇതില്‍ നിന്നും രക്ഷപ്പെടണമെന്ന് നാട്ടുകാര്‍ ചിന്തിക്കാന്‍ തുടങ്ങി.
പേരാണല്ലോ പ്രശ്‌നം, അങ്ങനെ ഗ്രാമത്തിന്റെ പേര് തന്നെ അവര്‍ മാറ്റാന്‍ തീരുമാനിച്ചു. ഫക്കിങ്ങ് ഗ്രാമത്തിന്റെ മേയര്‍ ആയ ആന്‍ഡ്രിയ ഹോള്‍സ്‌നേര്‍ ആണ് ജനുവരി ഒന്നുമുതല്‍ ഫക്കിങ്ങ് എന്ന പേര് മാറ്റുകയാണെന്ന് പ്രഖ്യാപിച്ചത്. ഫക്കിങ്ങ് ഇനി ഫഗ്ഗിങ്ങ് ഗ്രാമമായി അറിയപ്പെടും. എന്നാല്‍, തൊട്ടടുത്ത ഗ്രാമങ്ങളുടെ പേരുകളില്‍ വലിയ വ്യതാസമൊന്നുമില്ല. ഇവിടുത്തെ പേരുകള്‍ ഒബെര്‍ ഫക്കിങ്ങും, അണ്ടര്‍ ഫക്കിങ്ങും എന്നു തന്നെയാണ്.
Post Your Comments