Latest NewsIndiaNews

ഗ്രാമങ്ങളുടെയും ചെറുപട്ടണങ്ങളുടെയും വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം: പ്രധാനമന്ത്രി

ന്യൂഡൽഹി: ഗ്രാമങ്ങളുടെയും ചെറുപട്ടണങ്ങളുടെയും വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ഒരു വികസിത രാജ്യമാക്കണമെങ്കിൽ ചെറിയ നഗരങ്ങളുടെ വികസനം സാധ്യമാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കുടുംബാംഗത്തെപ്പോലെ എല്ലാവരുടെയും പ്രശ്നങ്ങൾ ലഘൂകരിക്കാനാണ് തന്റെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Read Also: ‘സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് സംസ്ഥാനം മോചിതമായി’: വിവാദ പ്രസ്താവനയുമായി തെലങ്കാന ഗവർണർ

വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയത്തിലൂന്നി മോദിയുടെ ഗ്യാരന്റി വാഹനം രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്നും ഒരു മാസത്തിനുള്ളിൽ തന്നെ വിക്ഷിത് ഭാരത് സങ്കൽപ് യാത്ര ആയിരക്കണക്കിന് ഗ്രാമങ്ങളിലും നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും നടന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദരിദ്രരെയും കർഷകരെയും ചെറുകിട വ്യവസായികളെയും സമൂഹത്തിലെ മറ്റ് വിവിധ വിഭാഗങ്ങളെയും സഹായിച്ച സർക്കാരാണിത്. എല്ലാവരുടെയും പ്രതീക്ഷ അവസാനിച്ചതിന് ശേഷമാണ് മോദിയുടെ ഉറപ്പ് ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം വളരെക്കാലമായി വികസനത്തിന്റെ നേട്ടങ്ങൾ ഏതാനും വൻ നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ബിജെപി സർക്കാർ ചെറിയ നഗരങ്ങളുടെ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തും. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: ജാഗ്രത പാലിക്കണമെന്ന് അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button