IdukkiNattuvarthaLatest NewsKeralaNews

അ​ടി​മാ​ലി ടൗ​ണി​ൽ പ​ട്ടാ​പ്പ​ക​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വാ​വ് മരിച്ചു

അ​ടി​മാ​ലി അ​മ്പ​ല​പ്പ​ടി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ന്നി​യാ​ർ​കു​ട്ടി സ്വ​ദേ​ശി തെ​ക്കേ​കൈ​ത​ക്ക​ൽ ജി​നീ​ഷ്(39) ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: അ​ടി​മാ​ലി ടൗ​ണി​ൽ പ​ട്ടാ​പ്പ​ക​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് സ്വ​യം തീ​കൊ​ളു​ത്തി​യ യു​വാ​വ് മ​രി​ച്ചു. അ​ടി​മാ​ലി അ​മ്പ​ല​പ്പ​ടി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ന്നി​യാ​ർ​കു​ട്ടി സ്വ​ദേ​ശി തെ​ക്കേ​കൈ​ത​ക്ക​ൽ ജി​നീ​ഷ്(39) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​യാ​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഒ​ക്‌​ടോ​ബ​ർ ഒ​ൻ​പ​തി​ന് വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് അ​ടി​മാ​ലി ടൗ​ണി​ലെ ഹൈ​മാ​ക്സ് ലൈ​റ്റി​ന് ചു​വ​ട്ടി​ൽ കു​പ്പി​യി​ൽ പെ​ട്രോ​ളു​മാ​യി എ​ത്തി​യ യു​വാ​വ് സ്വ​യം ശ​രീ​ര​ത്തി​ൽ ഒ​ഴി​ച്ച​തി​ന് ശേ​ഷം തീ​കൊ​ളു​ത്തി​യ​ത്. ക​ണ്ടു​നി​ന്ന നാ​ട്ടു​കാ​ർ വെ​ള്ള​മൊ​ഴി​ച്ചും ചാ​ക്കു ഉ​പ​യോ​ഗി​ച്ചും തീ​കെ​ടു​ത്തി. എന്നാൽ, ശ​രീ​ര​ത്തി​ൽ 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​രു​ന്ന യു​വാ​വ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

Read Also : ‘മോശം പെരുമാറ്റം അരുത്, അവർ നമ്മുടെ അതിഥികളാണ്’: ഇന്ത്യൻ ആരാധകർക്ക് ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

ആ​ദ്യം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

വി​വാ​ഹം ന​ട​ക്കാ​ത്ത​തി​ൽ യു​വാ​വ് ദുഃ​ഖി​ത​നാ​യി​രു​ന്നു​വെ​ന്നും ഇ​താ​യി​രി​ക്കാം ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നു​മാ​ണ് പൊലീ​സി​ന്‍റെ നി​ഗമനം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറും.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button