KeralaLatest NewsIndia

ഗണേശിനെതിരെയുള്ള മനോജിന്റെ വെളിപ്പെടുത്തൽ ശരിവച്ച് സരിത എസ് നായരുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ; ‘സത്യം പുറത്തു വന്നതിൽ സന്തോഷം’

തിരുവനന്തപുരം: സോളാർ കേസിൽ പ്രതികരണവുമായി സരിത എസ് നായരുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ. സോളാർ കേസുമായി ബന്ധപ്പെട്ട് കെ ബി ​ഗണേഷ് കുമാറിനെതിരെ കേരളാ കോൺ​ഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശരണ്യ മനോജ് നടത്തിയ വെളിപ്പെടുത്തൽ ശരിവച്ച് അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ. സത്യം പുറത്തു വന്നതിൽ സന്തോഷമെന്ന് ഫെനി ബാലകൃഷ്ണൻ പ്രതികരിച്ചു.സോളാർ കേസിനു പിന്നിലെ മുഖ്യപ്രതി കെ ബി ​ഗണേശ് കുമാറാണ് എന്നാണ് മനോജ് വെളിപ്പെടുത്തിയത്.

പരാതിക്കാരിയായ സരിത എസ് നായരെക്കൊണ്ട് യുഡിഎഫ് നേതാക്കൾക്കെതിരെ പറയിച്ചതും എഴുതിച്ചതും ​ഗണേഷ് കുമാറും പിഎയും ചേർന്നാണ് എന്നും മനോജ് പറഞ്ഞു. എന്നാൽ, മനോജിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നാണ് സരിത എസ് നായർ പ്രതികരിച്ചത്.‘ദിനം പ്രതി എന്നെ വന്ന് കണ്ട് യുഡിഎഫിനെതിരെ പറയരുത് എന്ന് പറഞ്ഞിരുന്ന നേതാക്കളിലൊരാളാണ് ശരണ്യ മനോജ്.

അന്ന് യുഡിഎഫിന്റേ ഭാഗമായിരുന്നു കേരള കോണ്‍ഗ്രസ് ബി. കേസില്‍ കോടതിയില്‍ രഹസ്യമൊഴി കൊടുത്തുവെന്നറിഞ്ഞപ്പോള്‍ ജയിലില്‍ വന്നുകണ്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെ മൊഴി നല്‍കരുതെന്നും അത് ഭരണത്തെ ബാധിക്കുമെന്നും പറഞ്ഞ് നേതാവാണ് ശരണ്യ മനോജ്. എന്റെ അമ്മയെ കൊണ്ടും എന്നെ സ്വാധിനിപ്പിച്ചു.

read also: കശ്മീരിൽ വികസന പ്രവർത്തനങ്ങൾക്ക് വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ; പാകിസ്താന് തിരിച്ചടി നൽകി ചിനാബ് നദിയിലെ ജലവൈദ്യുത പദ്ധതിയ്ക്ക് അംഗീകാരം നൽകി

അങ്ങനെ കേസ് അട്ടിമറിക്കാന്‍ കൂടെ നിന്നിരുന്ന വ്യക്തികള്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് എനിക്ക് വ്യക്തമല്ല. അവര്‍ക്ക് എന്തെങ്കിലും രാഷ്ട്രീയ നേട്ടം ഉണ്ടായിരിക്കണം. ഇത്തരം തരംതാണ ആരോപണങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ല.’ സരിത പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button