കർഷകരുടെ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ പ്രചരണങ്ങളുമായി ബിജെപി. താഴേ തട്ട് മുതലുള്ള പ്രചാരണം ഉടന്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിഷേധം തണുപ്പിക്കാന്‍ ചര്‍ച്ച എന്നതിനപ്പുറം നിയമത്തില്‍ പുനരാലോചനയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്.
കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ സംയുക്ത സമരസമിതിയാണെങ്കിലും പ്രേരക ശക്തി കോണ്‍ഗ്രസാണെന്നാണ് ബിജെപി കരുതപ്പെടുന്നത്. സമരത്തിന് പിന്നിലെ രാഷ്ട്രീയ നീക്കത്തിന് തടയിടാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പതിനഞ്ച് ദിവസത്തെ പ്രചാരണ പരിപാടികള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ലെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് താഴേ തട്ടില്‍ പ്രചാരണം തുടങ്ങാന്‍ പ്രധാനമന്ത്രി നേരിട്ട് നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്.
Post Your Comments