CinemaLatest NewsNewsKollywood

ദളപതി ചിത്രം മാസ്റ്ററിന്റെ ഡിജിറ്റൽ അവകാശം നെറ്റ്​ഫ്ലിക്​സിന്

ട്രൈലർ പുറത്തുവന്നതിന്​ പിന്നാലെ യൂട്യൂബിലും സോഷ്യൽ മീഡിയയിലും തരംഗം സൃഷ്​ടിച്ച ഇളയദളപതി​ ചിത്രം മാസ്​റ്ററിൻെറ ഡിജിറ്റൽ സംപ്രേക്ഷണ അവകാശം നെറ്റ്​ഫ്ലിക്​സ്​ സ്വന്തമാക്കിയതായി വാർത്ത പുറത്ത് വന്നിരിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും നെറ്റ്​ഫ്ലിക്​സാണ്​ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്ന്​ ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട്​ ചെയ്തിരിക്കുകയാണ്.

കൃത്യമായ തുക അറിവായിട്ടില്ലെങ്കിലും ഒരു തമിഴ്​സിനിമക്ക്​ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകക്കാണ്​ സിനിമ വിറ്റതെന്നാണ്​ റിപ്പോർട്ട്​. കോവിഡ്​ സാഹചര്യത്തിൽ തീയേറ്റർ റിലീസ്​ മാറ്റിവെച്ച്​ ഒ.ടി.ടി റിലീസായി എത്തിക്കാനാണ്​ തീരുമാനമെന്നാണ്​ റിപ്പോർട്ട് ചെയ്തിരിക്കുന്നത്​. തമിഴ്​നാട്ടിലും കേരളത്തിലും 2020 ജനുവരിയിൽ തീറ്റേറുകൾ തുറക്കാൻ തീരുമാനമുള്ളതിനാൽ തീയേറ്ററിൽ റിലീസ്​ ചെയ്​ത ശേഷം അധികം വൈകാതെ ഒ.ടി.ടി റിലീസ്​ ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്​.

നവംബർ 14ന്​ റിലീസ്​ ചെയ്​ത മാസ്​റ്ററിൻെറ ടീസർ യൂട്യൂബിൽ നാലുകോടി വ്യൂസും കടന്ന്​ കുതിച്ചുകൊണ്ടിരിക്കുകയാണ്​. ലോകേഷ്​ കനകരാജ്​ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാലവിക മോഹനൻ, വിജയ്​​ സേതുപതി, അർജുൻ ദാസ്​, ഗൗരി കൃഷ്​ണൻ അടക്കമുള്ള വൻ താരനിര അണിനിരക്കുന്നുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button