Latest NewsIndiaNews

ലവ് ജിഹാദ്; യുവാക്കൾക്ക് ഉപദേശം നൽകി സമാജ്‌വാദി പാർട്ടി എം പി

മൊറാദാബാദ്: വിവാഹം കഴിക്കുന്നതിനായി മതം മാറിയാൽ പത്ത് വർഷം തടവ്ശിക്ഷ നൽകുന്ന ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കുന്ന നിയമത്തിനെതിരെ പ്രതിഷേധങ്ങൾ പലതും ഉയരുന്നുണ്ട്. ഇക്കൂട്ടത്തിൽ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് മൊറാദാബാദ് എം.പിയും സമാജ്‌വാദി പാർട്ടി അംഗവുമായ എസ്.ടി ഹസന്റെത്.

ലവ് ജിഹാദ് എന്നത് ബിജെപിയുടെ രാഷ്‌ട്രീയ അടവ് മാത്രമാണെന്ന് പറഞ്ഞ ഹസന് മുസ്ളിം യുവാക്കളോട് ഒരു ഉപദേശവും നൽകാനുണ്ട്.എല്ലാ ഹിന്ദു പെൺകുട്ടികളെയും നിങ്ങളുടെ സഹോദരിമാരായി വേണം കാണാൻ. പ്രലോഭനങ്ങളിൽ പോയി വീഴാതിരിക്കൂ. സ്വയം രക്ഷിക്കൂ.’ ഹസൻ പറയുന്നു. ലൗ ജിഹാദ് എന്നത് ഒരു രാഷ്‌ട്രീയ അടവ് മാത്രമാണ്. നമ്മുടെ രാജ്യത്ത് ജനങ്ങൾ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് മതഭേദമന്യെയാണ്. ഹിന്ദുക്കൾ മുസ്ളീങ്ങളെയും മുസ്ളിങ്ങൾ തിരിച്ചും വിവാഹിതരാകാറുണ്ട്. എന്നാൽ അത്തരം എണ്ണം വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button