Latest NewsIndiaNews

മദ്രസ വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികളെ കാണ്മാനില്ല : മദ്രസ പൂട്ടിച്ച്‌ പോലീസ്

ജമാൽപൂർ : മദ്രസ വിദ്യാർത്ഥികളായ മൂന്ന് പെൺകുട്ടികളെ കാണ്മാനില്ല. ഞായറാഴ്ച ഫസർ പ്രാർത്ഥനകൾക്ക് ശേഷമാണ് പെൺകുട്ടികളെ കാണാതായതെന്ന് ഇസ്ലാംപൂർ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻചാർജ് മസദൂർ റഹ്മാൻ പറഞ്ഞു. മദ്രസ ഹെഡ്മാസ്റ്റർ മുഹമ്മദ് അസദുസ്സമാനാണ് പോലീസിൽ പരാതി നൽകിയത്. നിർധന കുടുംബത്തിൽപ്പെട്ട കുട്ടികളെയാണ് കാണാതായതെന്ന് പോലീസ് പറഞ്ഞു .

ജമാൽപൂരിലെ ഇസ്ലാംപൂർ ഉപജില്ല ദാറുൽ തഖ്‌വ മഹിളാ ഖൗമി മദ്രസയിലെ രണ്ടാം ക്ലാസുകാരായ മിം അക്തർ (9), സൂര്യ ഭാനു (10), മോനിറ ഖാതുൻ (11) എന്നിവരെയാണ് കാണാതായത് . സംഭവുമായി ബന്ധപ്പെട്ട് മദ്രസ പ്രിൻസിപ്പൽ ഉൾപ്പെടെ നാല് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസയും അടച്ചു പൂട്ടി. പ്രധാനാധ്യാപകനെയും അധ്യാപകരായ ഇല്യാസ് അഹമ്മദ്, റാബിയ ബീഗം, ശുക്രിയ ബീഗം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button