KeralaLatest NewsNews

കേരള വർമ്മ വൈസ് പ്രിൻസിപ്പൽ നിയമന വിവാദം ശക്തമായി; പ്രിന്‍സിപ്പലിന്റെ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു

തൃശ്ശൂ‌‌‌ർ: സംസ്ഥാനത്തെ കേരളവർമ്മ കോളേജിലെ വൈസ് പ്രിൻസിപ്പൽ നിയമന വിവാദത്തിൽ പ്രിൻസിപ്പലായിരുന്ന പ്രാഫസ‌ർ ജയദേവൻ്റെ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു. പകരം ചുമതല ഇപ്പോൾ പ്രാഫസർ ബിന്ദുവിനാണ് നൽകിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ ഭാര്യയാണ് പ്രൊഫസർ ബിന്ദു.

പ്രൊഫസർ ബിന്ദുവിനെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ചാണ് പ്രൊഫസർ ജയദേവൻ സ്ഥാനമൊഴിഞ്ഞത്. പ്രിൻസിപ്പലിൻ്റെ അധികാരം വൈസ് പ്രിൻസിപ്പാളിന് വീതിച്ച് നൽകിയിരുന്നു. കേരളവർമ്മയിൽ ആദ്യമായിട്ടായിരുന്നു വൈസ് പ്രിൻസിപ്പൽ നിയമനം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button