ബല്‍റാംപൂര്‍: യുപിയിലെ ബല്‍റാംപൂരില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും ചുട്ടുകൊന്നു. രാഷ്ട്രീയ സ്വരൂപ് എന്ന ഹിന്ദി പത്രത്തില്‍ ജോലി ചെയ്യുന്ന രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്.
കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. വീട്ടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബല്‍റാംപൂര്‍ പോലീസ് അറിയിച്ചു.
Post Your Comments