ഗൾഫുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഉഭയകക്ഷി ചർച്ചകളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിൽ സന്ദർശനം നടത്താനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ തീരുമാനം. സാമ്പത്തിക മാന്ദ്യം വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നുറപ്പായിരിക്കെ, എണ്ണ സമ്പന്ന ഗൾഫ് രാജ്യങ്ങളുമായുള്ള അടുപ്പം ഇന്ത്യക്ക് വളരെ നിർണായകമാണ്.
ഇന്ത്യയിലെ എല്ലാ തുറകളിലും ഗൾഫിൽ നിന്ന് പരമാവധി നിക്ഷേപം ഉറപ്പാക്കാനാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചേംബർ, ഫിക്കി ഉൾപ്പെടെയുള്ള വേദികൾക്കു ചുവടെ വെർച്വൽ യോഗങ്ങൾ ചേരും. കോവിഡ് പ്രതിസന്ധി മറികടക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പുതിയ നിക്ഷേപം ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയവും വിലയിരുത്തുന്നുണ്ട്.
Post Your Comments