Latest NewsKeralaNewsEntertainment

അച്ഛന്റെ സ്വപ്‌നങ്ങളെല്ലാം ഞാന്‍ യാഥാര്‍ത്ഥ്യമാക്കും, വാക്കുകള്‍ കിട്ടുന്നില്ല; വികാരഭരിതനായി ബാല

സംവിധായകനും നിര്‍മ്മാതാവും അരുണാചലം സ്റ്റുഡിയോയുടെ ഉടമയുമായ ഡോ ജയകുമാറിന് ആദരാഞ്ജലി

തെന്നിന്ത്യൻ താരം ബാലയുടെ അച്ഛനായ ഡോ ജയകുമാർ അന്തരിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇപ്പോഴിത അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് താരം.

” ഞാന്‍ അഭിനേതാവാനുള്ള കാരണങ്ങളിലൊന്ന് അച്ഛനാണ്. എന്നിലെ കലാകാരനെ ആദ്യം തിരിച്ചറിഞ്ഞത് അദ്ദേഹമാണ്. കുറച്ച്‌ മുന്‍പ് അദ്ദേഹം വിടവാങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച്‌ ചോദിച്ചവരോടും ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചവരോടും നന്ദി പറയുന്നു. അച്ഛന്‍രെ സ്വപ്‌നങ്ങളെല്ലാം ഞാന്‍ യാഥാര്‍ത്ഥ്യമാക്കും. വാക്കുകള്‍ കിട്ടുന്നില്ല. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു” ബാല കുറിച്ചു. അച്ഛനൊപ്പമുള്ള ചിത്രവും ബാല പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംവിധായകനും നിര്‍മ്മാതാവും അരുണാചലം സ്റ്റുഡിയോയുടെ ഉടമയുമായ ഡോ ജയകുമാറിന് ആദരാഞ്ജലി നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button