KeralaLatest NewsNews

‘കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ചങ്ങാതിമാരാണ്’; മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് ജി വാര്യർ

മലപ്പുറം : മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ.  സംസ്ഥാന സർക്കാരിനെതിരെ മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയരാത്തത്തത് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് പ്രവേശനം മുന്നിൽ കണ്ടാണെന്നും സന്ദീപ് ജി വാര്യർ പറഞ്ഞു.

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് രഹസ്യ ധാരണയുണ്ടെന്നാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എൽ.ഡി.എഫിലേക്ക് പോകാൻ ലീഗ് പാലം വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി കെ.കുഞ്ഞാലിക്കുട്ടി പ്രതിയായ കേസുകളിൽ എന്തു നടപടി എടുത്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിജിലൻസ് കേസുകളിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴികൾ ഉണ്ടായിട്ടും ചോദ്യം ചെയ്യാൻ തയ്യാറായില്ല. പൊതു മേഖല സ്ഥാപനങ്ങൾക്ക് മാത്രമേ ടിഎസ്പി പദവി കൊടുക്കാൻ പാടൂള്ളൂ എന്നിരിക്കെ കുഞ്ഞാലിക്കുട്ടിയാണ് ഊരളുങ്കലിന് ടിഎസ്പി പദവി കൊടുത്തത്. കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ചങ്ങാതിമാരാണെന്നും , ഊരാളുങ്കൽ സി.പി.എമ്മിന്റെയും ലീഗിന്റെയും സംയുക്ത കറവ പശുവാണെന്നും സന്ദീപ് ജി വാര്യർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button