ന്യൂഡല്‍ഹി : ഇന്ത്യയിലെ കോവിഡ് വാക്സിന്‍ ഗവേഷണത്തിന്റെ പുരോഗതി നേരിട്ടു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂനെയിലെത്തും. ഗവേഷണത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്താന്‍ പൂനെ സിറം ഇന്‍സ്റ്റിസ്റ്റ്യൂട്ട് ശനിയാഴ്ച ആയിരിക്കും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വാക്‌സിന്‍ നിര്‍മ്മാണത്തെ കുറിച്ചും വിതരണത്തിന്റെ ഒരുക്കങ്ങളെ കുറിച്ചും വിലയിരുത്തും.
അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാനുള്ള നടപടികളിലാണ് കേന്ദ്രം. മാത്രമല്ല, കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ നടപടികള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദ്ദേശവും നല്‍കിയിരുന്നു.
Post Your Comments