Latest NewsNewsIndia

തീവ്രവാദ ബന്ധം : പിഡിപി നേതാവ് എന്‍ഐഎ കസ്റ്റഡിയില്‍

ശ്രീനഗര്‍: തീവ്രവാദ ബന്ധം , പിഡിപി നേതാവ് എന്‍ഐഎ കസ്റ്റഡിയില്‍. പി.ഡി.പി നേതാവ് വാഹീദ് പരയെയാണ് എന്‍ഐഎ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജമ്മു കശ്മീരില്‍ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വാഹീദിനെ കസ്റ്റഡിയില്‍ എടുത്തത്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഹിസ്ബുള്‍ മുജാഹിദീ തീവ്രവാദികളെ പിന്തുണച്ചുവെന്ന് ആരോപിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.

Read Also : മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കുരുക്ക് വീണു : വ്യാപാര സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പര നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. വ്യാഴാഴ്ച പരയെ ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് റിമാന്‍ഡ് പ്രകാരം ജമ്മു കശ്മീരില്‍ കൊണ്ടുവന്നു. പരയുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് തീവ്രവാദികളുമായുള്ള ബന്ധം കണ്ടെത്തിയെന്നാണ് എന്‍.ഐ.എ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button