കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാവ് എ അബ്ദുൽ സത്താറിനെ അഞ്ച് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് വിധി. ഇതേതുടർന്ന്, വെള്ളിയാഴ്ച്ച വരെ സത്താർ എൻഐഎ കസ്റ്റഡിയിൽ തുടരും. പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ടിംഗ് വരുന്നത് ഉൾപ്പെടെ വിശദമായ അന്വേഷണം വേണമെന്നായിരുന്നു എൻഐഎയുടെ വാദം.
അന്വേഷണത്തിനായി അബ്ദുൽ സത്താറിനെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻഐഎയുടെ ആവശ്യം. ഭീകര റിക്രൂട്ട്‌മെന്റ്, സ്വത്തുക്കൾ വാങ്ങി കൂട്ടൽ എന്നിവയിൽ അന്വേഷണം വേണമെന്ന് എൻഐഎയുടെ കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
നിർണായക നേട്ടം: ലോകത്തിലെ ഏറ്റവും ഉയർന്ന വാക്‌സിൻ നിരക്ക് കൈവരിച്ച് അബുദാബി
അതേസമയം, പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളും എൻഐഎയുടെ അന്വേഷണ പരിധിയിൽ വരും. ഹർത്താൽ ദിനത്തിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ വിളിച്ചു വരുത്താൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
Post Your Comments