
അബുദാബി: യുഎഇയില്‍ ഇന്ന് മൂന്നുപേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. പുതിയതായി 1,283 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. എന്നാൽ അതേസമയം ചികിത്സയിലായിരുന്ന 838 പേരാണ് രോഗമുക്തരായിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 145,103 കൊറോണ വൈറസ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 165,250 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 152,708 പേരും ഇതിനോടകം രോഗമുക്തരായി. 567 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 11,975 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. യുഎഇയില്‍ ഇതുവരെ 1.62 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടത്തി.
Post Your Comments