Latest NewsKeralaNattuvarthaNews

കൊവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില, മന്ത്രിപത്നിക്കും മരുമകൾക്കും സുഖദർശനം; കടകംപള്ളി സുരേന്ദ്രൻ വിവാദത്തിൽ

കൊവിഡ് മാനദണ്ഡങ്ങൾ മറികടന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും മരുമകളും ഗുരുവായൂരിൽ ദർശനം നടത്തി

കൊവിഡ് 19 വ്യാപനം ശക്തിപ്രാപിച്ച സാഹചര്യത്തിൽ ക്ഷേത്രങ്ങളിലെല്ലാം കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലും ഇത്തരത്തിൽ കർശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. നാലമ്പലത്തിലേക്ക് ഭക്തർക്കാർക്കും തന്നെ ഇപ്പോൾ പ്രവേശനമില്ല. എന്നാൽ, ഈ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി മന്ത്രിപത്നിയും കൂട്ടരും ദർശനം നടത്തി.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും മരുമകളും അടക്കമുള്ളവരാണ് കൊവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ഗുരുവായൂരിൽ ദർശനം നടത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്ക് ശേഷമാണ് ചെയര്‍മാന്‍, ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത് തുടങ്ങിയവരോടൊപ്പം മന്ത്രിപത്നിയും മരുമകളും ക്ഷേത്രദർശനം നടത്തിയത്. ഒരു മണിക്കൂറിലധികം ഇവർ ക്ഷേത്രത്തിൽ ചെലവഴിച്ചു.

ഭക്തർക്കാർക്കും പ്രവേശനം അനുവദനീയമല്ലെന്നിരിക്കേ, മന്ത്രി പത്നി അടക്കമുള്ളവർക്ക് അനുവാദം നൽകിയ തീരുമാനം വിവാദമാവുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് അഷ്ടമിരോഹിണി നാളില്‍ ഷേത്രത്തിനകത്ത് കടന്ന് ദര്‍ശനം നടത്തി, വഴിപാടുകള്‍ ശീട്ടാക്കി കടകംപള്ളി സുരേന്ദ്രന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button