Latest NewsIndiaNews

ഇന്ത്യ, ഗൾഫ് ബന്ധം ഊട്ടിയുറപ്പിക്കും; ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി

കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ ഗൾഫ് സന്ദർശനത്തിന് പരിസമാപ്തി. ബഹ്റൈൻ, യു.എ.ഇ സന്ദർശനം പൂർത്തീകരിച്ച മന്ത്രി രാത്രി വൈകി അബൂദബിയിൽ നിന്നും സീഷെൽസിലേക്ക് തിരിക്കും. അബൂദബിയിൽ ഇന്ത്യൻ സംഘടനാ സാരഥികളുമായും മന്ത്രി ചർച്ച നടത്തി. ഇന്ത്യ, ഗൾഫ് ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ബഹ്റൈൻ, യു.എ.ഇ സന്ദർശനം ഏറെ ഉപകരിച്ചുവെന്ന് വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ വ്യക്തമാക്കി.

ബഹ്റൈനിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് ഡോ. എസ് ജയശങ്കർ അബൂദബിയിൽ എത്തി. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായാണ് ആദ്യചർച്ച നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങൾ, പങ്കാളിത്തം എന്നിവയെക്കുറിച്ചും രാഷ്ട്രീയ, നിക്ഷേപ, സാമ്പത്തിക മേഖലകളെക്കുറിച്ചും നടന്ന ചർച്ച ഏറെ വിജയകരമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button