ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കാനാകാതെ തീകൊളുത്തി ആത്മഹത്യ ചെയ്ത് വീട്ടമ്മ. ഭാര്യ ആത്മഹത്യ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭാര്യാവീട്ടുകാർക്ക് അയച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്.
നവംബർ ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർതൃഗൃഹത്തിൽ വെച്ചാണ് യുവതി ആത്മഹത്യ ശ്രമം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെടൽ, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ ചേർത്തിരിക്കുന്നത്.
Post Your Comments