അഹമ്മദാബാദ് : ജെയിംസ് ബോണ്ട് ആരാധകന്‍ 007 എന്ന നമ്പര്‍ തന്റെ എസ്യുവിക്ക് ലഭിക്കുന്നതിനായി ചെലവിട്ടത് വന്‍ തുക. 39.5 ലക്ഷം മുടക്കി വാങ്ങിയ എസ്യുവിക്ക് ഇഷ്ടനമ്പര്‍ സ്വന്തമാക്കാനായി 34 ലക്ഷം രൂപയാണ് ഇയാള്‍ ചിലവഴിച്ചത്. ആഷിക് പട്ടേല്‍ എന്നയാളാണ് 007 സ്വന്തമാക്കിയത്. ഈ നമ്പറിന്റെ അടിസ്ഥാന വില 25,000 രൂപയായിരുന്നു. മറ്റൊരാള്‍ കൂടി ഈ നമ്പറിനായി രംഗത്തെത്തിയതോടെ ലേലം വിളിയായി. ലേലം വിളി രാത്രി 11.30വരെ നീണ്ടു. അവസാനം 34 ലക്ഷം രൂപയ്ക്കാണ് ആഷിക്ക് ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്.
അഹമ്മദാബാദിലെ ന്യൂഷാഗിബാഗ് സ്വദേശിയായ ആഷിക് ആദ്യമായി വാങ്ങുന്ന വാഹനമാണിത്. അതിന് 007 എന്ന നമ്പര്‍ കിട്ടിയത് തനിക്ക് പുത്തന്‍ ഉന്‍മേഷം നല്‍കുന്നുവെന്നും അതിന് ചെലവിട്ട പണത്തെ കുറിച്ച് തനിക്ക് വേവലാതിയില്ലെന്നും ഇത് തന്റെ ഭാഗ്യനമ്പറാണെന്ന് താന്‍ കരുതുന്നുവെന്നും ആഷിക് പറയുന്നു. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഇത്രയും തുക ചെലവിട്ട് ഇഷ്ടനമ്പര്‍ വാങ്ങുന്ന വിവേകത്തെ പലരും ചോദ്യം ചെയ്തേക്കാം. എന്നാല്‍ ഈ നമ്പര്‍ സ്വന്തമാക്കാന്‍ അതിന്റെതായ കാരണങ്ങളുണ്ടെന്നും ആഷിക് വ്യക്തമാക്കുന്നു. നവംബര്‍ 23ന് അര്‍ധരാത്രിയാണ് ആഷിക്കിന്റെ വാഹനമായ ഫോര്‍ച്യൂണറിന് GJ01WA007 എന്ന നമ്പര്‍ ലഭിച്ചത്.
Post Your Comments