KeralaLatest NewsNews

ഊർജ ലാഭം: ഫാൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: ഫാൻ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി കെഎസ്ഇബി. ഒന്ന് ശ്രദ്ധിച്ചാൽ വൈദ്യുതിച്ചെലവ് നന്നായി നിയന്ത്രിക്കാൻ കഴിയുമെന്ന് കെഎസ്ഇബി അറിയിച്ചു. നമ്മുടെ പലരുടെയും വീട്ടിൽ സാധാരണ റെസിസ്റ്റീവ് റെഗുലേറ്ററുകളായിരിക്കും ഉണ്ടാവുക. ഇത്തരം റെഗുലേറ്ററുകൾ ഉപയോഗിക്കുമ്പോൾ വൈദ്യുതി ചൂടിന്റെ രൂപത്തിൽ നഷ്ടപ്പെടും. എന്നാൽ ഇലക്ട്രോണിക് റെഗുലേറ്ററുകൾ ഉപയോഗിച്ചാൽ ഈ നഷ്ടം ഒഴിവാക്കാം. അതിൽത്തന്നെ, സ്റ്റെപ് ടൈപ്പ് റെഗുലേറ്ററുകളാണ് കൂടുതൽ ഉത്തമമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

Read Also:സിനിമയിലും സീരിയലിലും ജാതിയും മതവും ഉണ്ട്, ഞാന്‍ തന്നെയാണ് അതിന്റെ ഒക്കെ സാക്ഷി: ഫിറോസ് ഖാൻ

60 വാട്‌സ് പവർ റേറ്റിംഗുള്ള ഒരു സാധാരണ സീലിംഗ് ഫാൻ 8 മണിക്കൂർ ഉപയോഗിക്കുമ്പോൾ അര യൂണിറ്റ് വൈദ്യുതി ചെലവാകും. ഫാൻ കഴിയുന്നതും മീഡിയം സ്പീഡിൽ ഉപയോഗിക്കുന്നതാണ് വൈദ്യുതിച്ചെലവ് കുറയ്ക്കാൻ നല്ലത്. പകൽ സമയത്ത് പരമാവധി ജനലും വാതിലുമൊക്കെ തുറന്നിടുന്നത് ഫാനിന്റെ ഉപയോഗം തന്നെ കുറയ്ക്കാൻ സഹായിക്കും. ഇപ്പോൾ BLDC അഥവ Brushless DC ഫാനുകൾ വിപണിയിൽ ലഭ്യമാണ്. അല്പം വില കൂടുതലാണെങ്കിലും വൈദ്യുതിച്ചെലവ് വലിയ തോതിൽ ലഭിക്കാൻ കഴിയുമെന്നും കെഎസ്ഇബി കൂട്ടിച്ചേർത്തു.

Read Also: സംശയാസ്പദമായ ഇടപാടുകൾ! ബിനാൻസ് അടക്കം 9 ക്രിപ്റ്റോ കമ്പനികൾക്ക് പൂട്ടുവീണേക്കും, നോട്ടീസ് അയച്ച് കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button