Latest NewsNewsInternational

ഭർത്താവിന്റെ സ്നേഹം അമിതമായി; ഭാര്യ വിവാഹമോചനത്തിന് ഒരുങ്ങുന്നു

വീട്ടുജോലി ചെയ്യാൻ അനുവദിക്കാതെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭർത്താവിനെ വേണ്ടെന്ന് വെയ്ക്കുന്ന യുവതികൾ വിരളമാണ്. എന്നാൽ ഈജിപ്തിലെ കയ്റോയിലുള്ള ഒരു യുവതി ഇക്കാരണത്താൽ വിവാഹമോചനം നേടാനൊരുങ്ങുകയാണ്. വിവാഹം ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യാ​യി​ട്ടും വീ​ട്ടി​ലെ ഒ​രു ജോ​ലി​യും ചെ​യ്യാ​ൻ ഭ​ർ​ത്താ​വ് ത​ന്നെ അ​നു​വ​ദി​ക്കു​ന്നില്ലെന്നും ​ർ​ത്താ​വ് സ്വ​യ​മാ​ണ് വീ​ട്ടി​ലെ ജോ​ലി മു​ഴു​വ​നും ചെ​യ്യു​ന്ന​തെന്നും ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യാ​യ സ​മർ വ്യക്തമാക്കുന്നു.

ഭ​ർ​ത്താ​വി​ന്‍റെ സ്നേ​ഹം കാ​ര​ണം താ​ൻ വെ​റു​തെ​യി​രു​ന്ന് ബോ​റ​ടി​ക്കു​ക​യാ​ണെ​ന്നും. വീ​ട്ടു ജോ​ലി ചെ​യ്യു​ന്ന ഭ​ർ​ത്താ​വി​നെ നോ​ക്കി​യി​രി​ക്ക​ലാ​ണ് ത​ന്‍റെ ജോ​ലി​യെ​ന്നും സമർ നൽകിയ പരാതിയിൽ പറയുന്നു. ന​ഗ​ര​ത്തി​ൽ സ്വ​ന്ത​മാ​യി ടെ​ക്സ്റ്റൈ​ൽ ഷോ​പ്പു​ള്ള അ​ദ്ദേ​ഹം വീ​ട്ടി​ലെ ജോ​ലി​ക്കു ശേ​ഷം അങ്ങോട്ട് പോകും.പിറ്റേ ദിവസം തി​ര​ക്കു​ണ്ടെ​ങ്കി​ൽ ത​ലേദി​വ​സം ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കുമെന്നും ഇവർ പറയുന്നു. എന്തായാലും പല ഭർത്താക്കന്മാരും വ്യത്യസ്തമായ ഈ പരാതി കേട്ട് അങ്കലാപ്പിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button