Latest NewsNewsLife Style

ഇന്ത്യയിലെ ആദ്യത്തെ വിവാഹമോചന ആപ്പ് പുറത്തിറങ്ങി

കൊച്ചി•ഇന്ത്യയിലെ ആദ്യത്തെ ഡിവോഴ്സ് ആപ്പ് പുറത്തിറങ്ങി. ഡിവോഴ്സ് സമ്പന്തമായ എല്ലാ നിയമ വിവരങ്ങളും ഉള്‍കൊള്ളുന്ന ഡിവോഴ്സ്കാര്‍ട് ഐ.ഒ.എസ് ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകും. പ്രമുഖ വിവാഹ മോചന അഭിഭാഷകയും, എഴുത്തുകാരിയുമായ വന്ദന ഷായുടെ നേതൃത്ത്വതിലാണ് ഡിവോഴ്സ്കാര്‍ട് പുറത്തിറങ്ങിയത്. വിവാഹ മോചന നിയമോപദേശങ്ങള്‍ മാത്രമെ ഈ ആപ്പിലൂടെ ലഭ്യമാകു. ഒരിക്കലും വിവാഹ മോചനത്തില്‍ ഏര്‍പ്പെടണമെന്നോ വിവാഹ ബന്ധം തുടരണമെന്നോ ആപ്പ് അഭിപ്രായപെടില്ല.

കക്ഷികളുടെ വ്യക്തിപരമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കില്ല എന്നത് ഈ ആപ്പിന്‍റെ പ്രത്യേകതയാണ്. വൈകാരികമായതും സാമ്പത്തികമായതുമായ പ്രശ്നങ്ങളില്ലാത്ത ഈ ആപ്പ് അനായാസമായി ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button