തൊടുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ ഭാരവാഹിയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ യുവാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും കൂമ്പന്‍മല ബ്രാഞ്ച് അംഗത്തെയാണ് പുറത്താക്കിയതായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ അറിയിച്ചത്.
പീഡനം വിവാദമായതോടെ നെടുങ്കണ്ടം പൊലീസ്, ബ്രാഞ്ച് കമ്മിറ്റിയംഗം സഞ്ചരിച്ചിരുന്ന വാഹനം പിടിച്ചെടുത്തു. സിപിഎം , മികച്ച മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ചിരുന്ന പരിപാടിക്കിടെയാണ് ബ്രാഞ്ച് കമ്മിറ്റിയംഗം പതിനാറുകാരിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് സൗഹൃദം സ്ഥാപിച്ചത്.
തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ ബ്രാഞ്ച് കമ്മിറ്റിയംഗം എത്തുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയത്. വീട്ടുകാര്‍ ബഹളം കൂട്ടിയതോടെ ബ്രാഞ്ച് കമ്മിറ്റിയംഗം വാഹനവും മൊബൈലും ഉപേക്ഷിച്ച് കടന്നു. പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ രേഖപ്പെടുത്തി. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
Post Your Comments