KeralaLatest NewsIndia

സിബിഐക്ക് നിയന്ത്രണം വന്നതോടെ ഇഡിയെ ശക്തമാക്കാനൊരുങ്ങി കേന്ദ്രം, വരാനിരിക്കുന്നത് കള്ളപ്പണ കേസുകളുടെ നീണ്ടനിര, കേരളത്തിലെ കള്ളപ്പണത്തിന് പൂട്ട് വീഴുന്നു

പരിചയസമ്ബന്നരായ അഭിഭാഷകരുടെ പ്രത്യേക പാനല്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി: കേരളത്തില്‍ വരാനിരിക്കുന്നത് കള്ളപ്പണ കേസുകളുടെ നീണ്ടനിരയെന്ന് സൂചന നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത്തരം കേസുകളുടെ എണ്ണം കൂടുന്നതിനാല്‍, പരിചയസമ്ബന്നരായ അഭിഭാഷകരുടെ പ്രത്യേക പാനല്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം ആരംഭിച്ചിട്ടുണ്ട്.

എറണാകുളത്തും കോഴിക്കോട്ടുമുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതികളിലേയ്ക്കാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നത്.കള്ളപ്പണ ഇടപാടുകളില്‍ സംസ്ഥാനത്ത് വിജിലന്‍സ് പോലീസ് കേസുകളുടെ എണ്ണം കൂടിയതിനാലാണ് ഈ നടപടി. ഈ കേസുകളെല്ലാം പ്രത്യേകമായി കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡിക്കും അന്വേഷിക്കാന്‍ സാധിക്കും.

read also: ഗോരഖ്നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഫ്രഞ്ച് അംബാസഡർ, യോഗി ആദിത്യനാഥുമായി നിർണ്ണായക കൂടിക്കാഴ്ച

ഇ.ഡി കൊച്ചി മേഖല ഓഫീസില്‍ പുതിയ ജോയിന്റ് ഡയറക്ടറായി മനീഷ് ഗോധ്ര ചുമതലയേറ്റ ശേഷമാണ് ഈ നടപടികളെന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ കള്ളപ്പണ മാഫിയയെ പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ അഹമ്മദാബാദില്‍ നിന്നാണ് മനീഷ് ഗോധ്രയെ എത്തിച്ചത്. കേസ് എടുക്കണമെങ്കില്‍ സിബിഐയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വന്നതോടെ ഇഡിയെ കേരളത്തില്‍ കൂടുതല്‍ ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button