ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 6,12,81,084 ആയി ഉയർന്നു. 4,23,74,872 പേർ രോഗമുക്തി നേടി. മരണസംഖ്യയും കുതിച്ചുയരുകയാണ്. 14,36,844 പേർ മരിച്ചു. അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുളളത്.
അമേരിക്കയാണ് കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമത്.1,04,976 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കവിഞ്ഞു. 2,69,520 പേർ മരിച്ചു. എഴുപത്തിയെട്ട് ലക്ഷം പേർ രോഗമുക്തരാവുകയും ചെയ്തു.
Post Your Comments