COVID 19Latest NewsKeralaIndiaNews

കൈത്താങ്ങായി കേന്ദ്രസർക്കാറിന്റെ ‘കവച്’ പദ്ധതി: ഈടില്ലാതെ അഞ്ചുലക്ഷം വരെ വായ്പ, അറിയേണ്ടതെല്ലാം

ഏറ്റവുമധികം ഉപഭോക്താക്കളുള്ള ഇന്ത്യൻ ബാങ്കായ എസ്ബിഐ വഴിയാണ് കവച് നടപ്പിലാക്കുന്നത്

തിരുവനന്തപുരം: കോവിഡിൽ വീണ്ടും ജനങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. ഏപ്രില്‍ ഒന്നിന് ശേഷം കൊവിഡ് ബാധിച്ചവര്‍ക്ക് ‘കവച്’ എന്ന വായ്പാ പദ്ധതിയിലൂടെ ഈടില്ലാതെ 25,000 മുതല്‍ 5 ലക്ഷം രൂപ വരെ വായ്പ നൽകും. 8.5 ശതമാനം പലിശയ്ക്ക് കിട്ടുന്ന പണം 60 മാസങ്ങള്‍ കൊണ്ട് തിരിച്ചടച്ചാല്‍ മതിയെന്നത് തന്നെയാണ് ഈ പദ്ധതിയുടെ പ്രത്യേകത.

Also Read:മലദ്വാരത്തിലൂടെ എയര്‍കംപ്രസര്‍ കയറ്റി കാറ്റടിച്ചു: സുഹൃത്തുക്കളുടെ തമാശയിൽ കുടല്‍ പൊട്ടി​ യുവാവ്​ ഗുരുതരാവസ്​ഥയില്‍

ഏറ്റവുമധികം ഉപഭോക്താക്കളുള്ള ഇന്ത്യൻ ബാങ്കായ എസ്ബിഐ വഴിയാണ് കൊവിഡ് ബാധിതരെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ‘കവച്’ നടപ്പാക്കുന്നത്. ശമ്പളക്കാര്‍ക്കും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും വരെ വായ്പയ്ക്ക് അര്‍ഹത ഉണ്ട്. ആദ്യ 3 മാസം മൊറോട്ടോറിയം ഉള്ളതിനാല്‍ ഫലത്തില്‍ 57 മാസം കൊണ്ട് പണം തിരിച്ചടയ്ക്കണം.

കൊവിഡ് ചികിത്സയ്ക്ക് ചെലവായ പണം നല്‍കാനും ഈ വായ്പ ഉപയോഗിക്കാം. സർക്കാർ പദ്ധതിയായത് കൊണ്ട് തന്നെ പ്രോസസ്സിംഗ് ഫീ ഇല്ല എന്നതും ഈ വായ്പയുടെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള എസ്ബിഐ ശാഖ സന്ദര്‍ശിക്കുക.

ഇന്ത്യയിലെ ഭൂരിഭാഗം മനുഷ്യരും ഇപ്പോൾ കോവിഡ് 19 ന്റെ അനന്തരഫലങ്ങൾ സാമൂഹികമായും സാമ്പത്തികമായും നേരിട്ടുകൊണ്ടിരിക്കുന്നവരാണ്. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി ജനങ്ങളെ കോവിഡ് മഹാമാരിയുടെ പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ ഒരു പരിധി വരെ സഹായിക്കുമെന്നാണ് സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button