
കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ കസ്റ്റഡി അപേക്ഷയിൽ വിധി ഇന്ന്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അപേക്ഷയിൽ വിധി പറയുന്നത്. ഇബ്രാഹിം കുഞ്ഞ് നൽകിയ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇബ്രാഹിം കുഞ്ഞ് ഇപ്പോൾ . ഇവിടെവെച്ച് ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും. നിലവിൽ രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇബ്രാഹിം കുഞ്ഞ്.
അതേസമയം ആരോഗ്യനില മോശമാണെന്ന് കാണിച്ചുള്ള മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇബ്രാഹിം കുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ നിന്നും വിജിലൻസ് പിന്മാറിയിരുന്നു.
Post Your Comments