കൊച്ചി: ആക്ടീവ പുറത്തിറങ്ങിയതിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആക്ടീവ 6ജിയുടെ പ്രത്യേക വാര്‍ഷിക പതിപ്പ് പുറത്തിറക്കി ഹോണ്ട.ഏറെ സവിശേഷതകളോടെയാണ് ആക്ടീവ 6ജി പ്രത്യേക പതിപ്പ് എത്തുന്നത്. റിയര്‍ ഗ്രാബ് റെയിലുകള്‍ക്ക് ഇണങ്ങിയ മാറ്റ് മച്വര്‍ ബ്രൗണ്‍ നിറം. ഇരുപതാം വാര്‍ഷിക ലോഗോയുടെ തിളങ്ങുന്ന ചിത്രരൂപണവും പ്രത്യേക ഗോള്‍ഡന്‍ ആക്ടീവ ലോഗോയും കൂടുതല്‍ സവിശേഷമായ രൂപം നല്‍കുന്നു. മുന്നിലെ പുതിയ സ്ട്രൈപ്സ് കാഴ്ച്ചക്കാര്‍ക്കിടയില്‍ ആക്ടീവ 6ജിയെ വേറിട്ടുനിര്‍ത്തും. ബ്രൗണ്‍ ഇന്നര്‍ കവറും ഇരിപ്പിടങ്ങളുമാണ് ഉള്ളത്.
ഇഎസ്പി അടിസ്ഥാനമാക്കിയ ബിഎസ്-6 എഞ്ചിനോടൊപ്പം 26 പേറ്റന്റ് ആപ്ലിക്കേഷനുകളും വിപുലമായ സവിശേഷതകളും ചേര്‍ത്താണ് വാഹനം രൂപപ്പെടുത്തിയത്. ഹോണ്ടയുടെ 110 സിസി പിജിഎം-എഫ്‌ഐ എച്ച്‌ഇടി (ഹോണ്ട ഇക്കോ ടെക്നോളജി) പത്തു ശതമാനം അധിക മൈലേജ് നല്‍കും. ഇഎസ്പി സാങ്കേതികവിദ്യയോടൊപ്പം സവിശേഷമായ ഹോണ്ട എസിജി സ്റ്റാര്‍ട്ടര്‍ ഓരോ തവണയും സൈലന്റ് സ്റ്റാര്‍ട്ടും ഉറപ്പാക്കും.
ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ധിപ്പിച്ച പുതിയ ടെലിസ്‌കോപ്പിക് സസ്പെന്‍ഷന്‍ പരുക്കന്‍ റോഡുകളിലും സുഗമമായ സവാരി ഉറപ്പാക്കുന്നു. പുതിയ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഫങ്ഷന്‍ സ്വിച്ച് വഴി എളുപ്പത്തില്‍ പ്രാപ്യമായ പുതിയ എക്സ്റ്റേണല്‍ ഫ്യൂവല്‍ ലിഡ്, വലിയ 12 ഇഞ്ച് ഫ്രണ്ട് വീല്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
Post Your Comments