കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ പുതിയ ചരിത്രം കുറിക്കാൻ ഹോണ്ടയുടെ എലിവേറ്റ് എത്തുന്നു. ആറ് വർഷത്തിനുശേഷം മുഖംമിനുക്കിയെത്തുന്ന ഈ മോഡൽ നാളെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഉയരവും, ഗ്രൗണ്ട് ക്ലിയറൻസുമാണ് എലിവേറ്റിന്റെ പ്രധാന സവിശേഷത. ഹോണ്ട സിറ്റിയിൽ പരീക്ഷിച്ച 1.5 ലിറ്റർ i-VTEC പെട്രോൾ എൻജിനാണ് എലിവേറ്റിൽ ഉപയോഗിക്കുന്നത്. ഈ മോഡലിന്റെ മറ്റ് സവിശേഷതകൾ അറിയാം.
എൽഇഡി പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, 10.35 ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവേഴ്സ് ഡിസ്പ്ലേ, ഇലക്ട്രിക് സൺ റൂഫ്, വയർലെസ് ചാർജർ തുടങ്ങി നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ 6 എയർബാഗുകൾ, ഒരു പിൻ പാർക്കിംഗ് ക്യാമറ, ലെയ്ൻ-വാച്ച് ക്യാമറ തുടങ്ങിയവ കാറിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. ഏകദേശം 11 ലക്ഷം രൂപ മുതലായിരിക്കും ഹോണ്ട എലിവേറ്റിന്റെ വില. അതേസമയം, 2026 ഓടെ ഹൈബ്രിഡ് ഓപ്ഷന് പകരം, എലിവേറ്റ് എസ്‌യുവിക്ക് ഇലക്ട്രിക് പതിപ്പ് കൊണ്ടുവരാനുള്ള നീക്കങ്ങൾ ഹോണ്ട ആരംഭിച്ചിട്ടുണ്ട്.
Also Read: കേരള മീഡിയ അക്കാദമിയുടെ മാധ്യമസംഗമം: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും
Post Your Comments