ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രമന്ത്രാലയം. ഇതിന്റെ ഭാഗമായി ഈ മാസം 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂനെ സിറം ഇന്‍സ്റ്റിസ്റ്റ്യൂട്ട് സന്ദര്‍ശിക്കും. കോവിഡ് വാക്സിന്‍ ഗവേഷണ പുരോഗതി വിലയിരുത്താനാണ് പ്രധാനമന്ത്രി സിറം ഇന്‍സ്റ്റിസ്റ്റ്യൂട്ട് സന്ദര്‍ശിക്കുന്നത്. വാക്സിന്‍ വിതരണത്തിന്റെ നടപടികള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ശനിയാഴ്ച പ്രധാനമന്ത്രി പൂണെയിലെത്തുമെന്ന് പൂണെ ഡിവിഷണല്‍ കമ്മീഷണര്‍ സൗരവ് റാവു സ്ഥിരീകരിച്ചു.
Read Also : പ്രവാസികളായ പിതാവും മകളും മുങ്ങി മരിച്ചു : അപകടം നടന്നത് ഷാര്‍ജയില്‍
ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്മാരായ ആസ്ട്ര സെനക്കയും ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് കോവിഡ് വാക്സിന്റെ നിര്‍മ്മാണ പുരോഗതിയാണ് പ്രധാനമന്ത്രി വിലയിരുത്തുക. കോവിഡ് വാക്സിന്‍ 70 ശതമാനം സുരക്ഷിതമാണെന്ന് തെളിഞ്ഞതായി ഓക്സ്ഫഡും ആസ്ട്രസെനക്കയും വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Post Your Comments