സിഎജിക്കെതിരായ മുഖ്യമന്ത്രിയുടെ വാദത്തിൽ കഴമ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണഘടനാ വിരുദ്ധമായിട്ടുളള കാര്യമാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. രാജ്യത്തെ ഭരണഘടനയെ സംബന്ധിച്ചോ ഭരണസംവിധാനത്തെ സംബന്ധിച്ചോ സാമാന്യ വിവരമുള്ളവർ പോലും ഇത്തരം ബാലിശമായ വാദം ഉന്നയിക്കില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
‘മുഖ്യമന്തിക്കസേരയിൽ ഇരുന്ന് കൊണ്ട് ജനങ്ങളെ പരിഹസിക്കുന്നത് ആ സ്ഥാനത്തിന് ചേർന്ന പണിയല്ല. സിഎജി മൂന്നൂനാലുതവണ ഓഡിറ്റിങ് നടത്തിയതാണെന്ന് പറയുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഉറഞ്ഞുതുളളുന്നതിന്റെ കാരണം എന്താണ്. കിഫ്ബി ഇടപാടിൽ വലിയ തോതിൽ അഴിമതി നടന്നിരിക്കുന്നു എന്നത് പകൽ പോലെ വ്യക്തമാണ്. അത് കണ്ട് പിടിക്കപ്പെടുമെന്ന വേവലാതി മുഖ്യമന്ത്രിക്കുണ്ട്.‘
‘അനുമതികൾ എല്ലാം വാങ്ങിയാണ് വായ്പയെടുക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ട്. അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാണ് ഈ ഭയം. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും അത് വായിച്ചുവെന്ന് പറഞ്ഞാല്‍ മാത്രം മതി ഈ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടാൻ‘- കെ സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments