Latest NewsIndiaNews

പാക് തീവ്രവാദികളെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തി; പകരം വീട്ടല്‍ മണത്ത് പാക് മാധ്യമങ്ങള്‍, മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ പുറത്ത്

പാകിസ്ഥാനിലെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയുടെ ഡോവല്‍ ബുദ്ധിയാണന്ന് പാകിസ്ഥാന്‍ ഇതിന് മുന്‍പും ആരോപിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ പകരം വീട്ടാനൊരുങ്ങി പാകിസ്ഥാൻ. വന്‍ ആയുധ ശേഖരവുമായി ട്രക്കില്‍ ഒളിച്ചെത്തിയ നാല് പാക് തീവ്രവാദികളെ ഈ മാസം പത്തൊന്‍പതിനാണ് സൈന്യം ടോള്‍ പ്ലാസയ്ക്കടുത്ത് വച്ച്‌ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. തീവ്രവാദികളുടെ പക്കല്‍ നിന്നും കണ്ടെത്തിയ ആയുധങ്ങളുടെ വ്യാപ്തി മുംബൈ ഭീകര ആക്രമണത്തിന് സമാനമായിരുന്നു. ഇതിന് പിന്നാലെ ഭീകരര്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നെത്താന്‍ നിര്‍മ്മിച്ച തുരങ്കവും കണ്ടെത്തിയിരുന്നു. എന്നാൽ 200 മീറ്ററോളം നീളമുള്ള ഈ തുരങ്കം പാക് സൈനികരുടെ പിന്തുണ ഇല്ലാതെ നിര്‍മ്മിക്കാന്‍ തീവ്രവാദികള്‍ക്ക് എങ്ങനെ സാധിച്ചു എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. പാകിസ്ഥാന്‍ പങ്കിന് കൃത്യമായ തെളിവ് ലഭിച്ചതോടെ ഇതില്‍ ഇന്ത്യ എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയിലാണ് പാകിസ്ഥാന്‍ ഇപ്പോള്‍. പാക് മാദ്ധ്യമങ്ങളില്‍ നിറയുന്ന ആശങ്ക ഇതിനെ സാധൂകരിക്കുന്നതാണ്.

ദേശീയതയും അതിലും വലിയ മതാന്ധതയും ബാധിച്ച പാക് പൗരന്‍മാരെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി ചാവേറുകളാക്കി ഇന്ത്യയിലേക്ക് കയറ്റി വിടുവാന്‍ തീവ്രവാദ ഫാക്ടറികള്‍ അതിര്‍ത്തിക്കടുത്ത് പാക് സൈനിക പിന്തുണയോടെ സ്ഥാപിച്ചിരുന്നു. ഇന്ത്യയില്‍ ആക്രമണം നടന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ പാകിസ്ഥാന് ഒരു കാലത്ത് നന്നായി അറിയാമായിരുന്നു. കുറച്ച്‌ വര്‍ഷത്തേയ്ക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താതെയും, വ്യാപാര കരാര്‍ നിര്‍ത്തിയും, വിദേശകാര്യ പ്രതിനിധിയെ പിന്‍വലിച്ചുമെല്ലാമായിരുന്നു ഇന്ത്യയുടെ പ്രതിഷേധം. ഇത്തരത്തിലുള്ള അഹിംസാ മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധത്തിന് അയവ് വന്നത് നരേന്ദ്ര മോദി അധികാരത്തിലേറിയതോടെയാണ്. ഇന്ത്യയുടെ വ്യാപാര തലസ്ഥാനത്ത് കടല്‍ മാര്‍ഗം എത്തി നൂറിന് മുകളില്‍ ആളുകളെ കൊലപ്പെടുത്തിയിട്ടും ക്ഷമിച്ച ഇന്ത്യ കാശ്മീരിലെ ഉറി, പുല്‍വാമ എന്നിവിടങ്ങളിലെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് ചുട്ട മറുപടിയാണ് നല്‍കിയത്. സൈനികരുടെ ആത്മവീര്യം കൂട്ടിയ നടപടികളിലേക്ക് മോദി സര്‍ക്കാര്‍ കടന്നതോടെ പാകിസ്ഥാന് ഭയം വര്‍ദ്ധിച്ചു.

Read Also: നുണപറയുക, കളവ് ചെയ്യുക എന്നത് പാക്കിസ്ഥാന്റെ പൊതു സ്വഭാവം; രൂക്ഷ വിമർശനവുമായി നേതാക്കൾ

അതേസമയം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവല്‍ എത്തിയതോടെയാണ് ഇന്ത്യയുടെ നയങ്ങളില്‍ പ്രകടമായ മാറ്റങ്ങളുണ്ടായത്. ശക്തമായ നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാരിന് പൂര്‍ണമായ പിന്തുണയും ധൈര്യവും നല്‍കുന്നത് അദ്ദേഹമാണ്. ശാന്തിയും സമാധാനവും മാത്രം സ്വീകരിക്കുന്ന രാജ്യമെന്ന പ്രതീതി മാറ്റി ആക്രമിക്കുന്നവരെ പ്രതിരോധിക്കുന്ന, തിരിച്ചാക്രമിക്കുന്ന നയം വേണമെന്ന് വാദിക്കുന്ന വക്താവാണ് അദ്ദേഹം. കാശ്മീരില്‍ ഇന്ത്യയ്ക്ക് ഏല്‍ക്കുന്ന പരിക്കുകള്‍ക്ക് കൂടുതല്‍ ആഘാതത്തില്‍ ബലൂചിസ്ഥാനിലൂടെ പാകിസ്ഥാന് നല്‍കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും, ആറു വര്‍ഷത്തോളം പാകിസ്ഥാനില്‍ കഴിഞ്ഞ ഡോവലിന് രാജ്യത്തിന്റെ മുക്കും മൂലയും മനപാഠമാണെന്നതും പാകിസ്ഥാനെ ഭയപ്പെടുത്തുന്നുണ്ട്.

കാശ്മീരില്‍ പാക് തീവ്രവാദികള്‍ നടത്താനുദ്ദേശിച്ച പദ്ധതികള്‍ പാഴായെങ്കിലും ഇതിനെ ഇന്ത്യ ശക്തമായി തിരിച്ചടിക്കാനുള്ള കാരണമാക്കുമെന്നാണ് പാക് സൈന്യം ഭയക്കുന്നത്. പാകിസ്താന്‍ കോളമിസ്റ്റും വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥനുമായ എയര്‍ വൈസ് മാര്‍ഷല്‍ ഷഹസാദ് ചൗധരി ഇന്ത്യ തിരിച്ചടിച്ചേക്കുമെന്ന തരത്തില്‍ ഒരു ലേഖനം നവംബര്‍ 22 ന് ട്രിബ്യൂണ്‍ ഡോട്ട് കോമില്‍ എഴുതി. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെയും പഷ്തൂണ്‍ ആദിവാസി മേഖലകളിലെയും വിഘടനവാദികളെ ഇന്ത്യ ഡോവലിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനെതിരെ ഒന്നിപ്പിക്കുമെന്നാണ് അദ്ദേഹം എഴുതുന്നത്. പാകിസ്ഥാനിലെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയുടെ ഡോവല്‍ ബുദ്ധിയാണന്ന് പാകിസ്ഥാന്‍ ഇതിന് മുന്‍പും ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ബലം നല്‍കുന്ന തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button