ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്ത് ഇന്ത്യ ഇന്നലെ തിരിച്ചടി നല്‍കിയിരുന്നു. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ബാലാകോട്ട് സെക്ടറിലെ ഭീകരരുടെ ക്യാമ്പ് പൂര്‍ണമായി തകര്‍ന്നു. മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്.
എന്നാല്‍ മിറാഷില്‍ നിന്നും ഭീകരരുടെ നെഞ്ച് പിളര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ച ബോബുകളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. അതാണ് സ്പൈസ് 2000 എന്ന ബോംബായിരുന്നു ഇന്ത്യ വര്‍ഷിച്ചത്. 2015 ലാണ് സ്പൈസ് 2000 കിറ്റുകള്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തുന്നത്. ഇവ ഇന്ത്യന്‍ വ്യോമസേന വാങ്ങിയതാകട്ടെ ഇസ്രായേലില്‍ നിന്നും. 1000 കിലോ ബോംബുകള്‍ക്കായാണ് സ്പൈസ്-2000 ഉപയോഗിക്കുന്നത്. 60 കിലോമീറ്ററാണ് ഇവയുടെ ഗ്ലൈഡ് റേഞ്ച്. സ്പൈസ്-1000 കിറ്റിന് 100 കിലോമീറ്റര്‍ റേഞ്ചാണുള്ളത്. വളരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാന്‍ കഴിയുന്ന ചെറിയ ബോംബുകളായതുകൊണ്ട് തന്നെ ഭൂമിയില്‍ നിന്നുള്ള റഡാറുകള്‍ക്ക് ഇവ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. സാധാരണ ബോംബുകളെ അപേക്ഷിച്ച് സ്പൈസിനെ കൃത്യതയോടെ നിയന്ത്രിക്കാന്‍ കഴിയും. ഇസ്രയേല്‍ നിര്‍മ്മിത ക്രൂസ് മിസൈലായ ക്രിസ്റ്റല്‍ മേസും വ്യോമസേന മിറാഷ് -2000 ല്‍ സമന്വയിപ്പിച്ചിട്ടുണ്ട്. സ്പൈസ് ഇന്ത്യയുടെ കയ്യിലുള്ള ആണവേതര ബോംബുകളില്‍ ഏറ്റവും വമ്പനാണ്.
ജിപിഎസിന്റെ സഹായത്തോടെ ലക്ഷ്യത്തിലെത്തിക്കുന്ന ഈ ബോംബ് ഭീകരര്‍ ഒളിച്ചിരിക്കുന്ന ഗുഹകള്‍, തുരങ്കങ്ങള്‍ എന്നിവ നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. റേഞ്ച് കൂടുതലുള്ള സ്പൈസ് ബോംബുകള്‍ വ്യോമസേന ഉപയോഗിച്ചിരിക്കാം എന്ന് പറയുന്നത്.
Post Your Comments