ജമ്മു കശ്മീർ: നിയന്ത്രണ രേഖ മറികടന്ന് സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. 2016 സെപ്റ്റംബർ 26 ന് രാത്രിയും 27 ന് പുലർച്ചെയുമായി നടത്തിയ സൈനിക നീക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാല് ശത്രുക്കളെ വധിക്കുന്നതിന്റെയും ബങ്കറുകൾ തകർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ALSO READ: ഇന്ത്യ തിരിച്ച് മിന്നലാക്രമണം നടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി പാക്കിസ്ഥാന്
ദൃശ്യങ്ങൾ പുറത്തായതിനെ ചൊല്ലി വിവാദങ്ങളും ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സേനയുടെ ശൗര്യവും ത്യാഗവും സർക്കാർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു.
വീഡിയോ കടപ്പാട്: WION
Post Your Comments