Latest NewsNewsIndia

വാക്‌സിന്‍ എപ്പോള്‍ വരുമെന്ന് പറയുന്നത് കേന്ദ്രമല്ല, ശാസ്ത്രജ്ഞരാണ്…. കോവിഡ് വെച്ച് ചിലര്‍ രാഷ്ട്രീയം കളിയ്ക്കുന്നു…. രാഹുല്‍ ഗാന്ധിയുടെ വായ അടപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: വാക്സിന്‍ എപ്പോള്‍ വരുമെന്ന് പറയുന്നത് കേന്ദ്രമല്ല, ശാസ്ത്രജ്ഞരാണ്. കോവിഡ് വെച്ച് ചിലര്‍ രാഷ്ട്രീയം കളിയ്ക്കുന്നു, രാഹുല്‍ ഗാന്ധിയുടെ വായ അടപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അതേസമയം, രാജ്യം ഉറ്റുനോക്കുന്ന കോവിഡ് വാക്‌സിന്‍ അന്തിമഘട്ടത്തിലാണെന്നും എപ്പോള്‍ വരുമെന്ന് പറയാന്‍ കഴിയില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ‘വാക്സിന്‍ എപ്പോള്‍ എത്തുമെന്ന് പറയേണ്ടത് അതില്‍ പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞരാണ്. ചില ആളുകള്‍ കൊവിഡില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അവരെ അതില്‍ നിന്ന് തടയാന്‍ സാധിക്കില്ല’- മോദി മുഖ്യമന്ത്രിമവരുടെ യോഗത്തില്‍ പറഞ്ഞു.

Read Also : “ഏതു കോവിഡ് വാക്സിന്‍ ആയാലും എല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളും അനുസരിച്ചുള്ള സുരക്ഷ ഉറപ്പുവരുത്തിയേ ജനങ്ങള്‍ക്കു നല്‍കൂ” : പ്രധാനമന്ത്രി നരേന്ദ്രമോദി

കോവിഡ് സ്ഥിതി വിലയിരുത്താനായി കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമബംഗാള്‍, കര്‍ണാടക, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗമാണ് മോദി വിളിച്ചുചേര്‍ത്തത്. വാക്സിന്‍ ലഭിക്കുമ്പോള്‍ വിതരണം സുതാര്യവും സുഗമവുമാക്കുമെന്നും മോദി പറഞ്ഞു. കോവിഡ് വാക്സിന്‍ വിതരണത്തില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്നീട് പൊലീസുകാര്‍ക്ക് അതിന് ശേഷം 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് എന്നിങ്ങനെയായിരുന്നു കോവിഡ് വാക്സിന്‍ വിതരണം നടത്തുകയെന്നും മോദി പറഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.കോവിഡ് വാകിസിന്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പേര് എടുത്തുപറയാതെ മോദി വിമര്‍ശിച്ചു. ചില ആളുകള്‍ കൊവിഡില്‍ രാഷ്ട്രീയം കളിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാജ്യത്തെ പൗരന്മാര്‍ക്ക് കോവിഡ് വാക്സിന്‍ എന്ന് ലഭ്യമാക്കുമെന്നും അത് ഏത് വാക്സിനായിരിക്കുമെന്നും പ്രധാനമന്ത്രി ജനങ്ങളോട് പറയണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് നയങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനമായിരുന്നു ഉന്നയിച്ചത്.ഇതിന് പിന്നാലെയാണ് വാക്സിന്‍ എന്ന് എത്തുമെന്ന് തങ്ങള്‍ക്ക് പറയാനാവില്ലെന്നും അതെല്ലാം ശാസ്ത്രജ്ഞരുടെ കൈകളില്‍ ഇരിക്കുന്ന കാര്യമാണെന്നുമുള്ള മോദിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button