കോൺഗ്രസിലെ മുതിർന്ന നേതാവ് അഹമ്മദ് പട്ടേൽ നിര്യാതനായി. പുലർച്ചെ 3.30നായിരുന്നു അന്ത്യം സംഭവിച്ചത്. 71 വയസായ അദ്ദേഹം കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരിന്നു. സോണിയ ഗാന്ധിയുടെ ഏറ്റവും അടുത്ത സഹായിയുമായ അദ്ദേഹത്തിന് 71 വയസ്സായിരുന്നു. മരണത്തിൽ അനുശോചിച്ച് നിരവധി പേർ രംഗത്തെത്തി.
പട്ടേലിന്റെ മരണം ഒരു ഞെട്ടലോടെയാണ് കേട്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസിനെ സംബന്ധിച്ച് കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവായിരുന്നു. പ്രതിസന്ധിഘട്ടങ്ങളെ ഇത്രയും നന്നായി കൈകാര്യം ചെയ്യുന്ന ഒരു നേതാവിനെ കോൺഗ്രസ് സമീപകാലത്ത് കണ്ടിട്ടില്ല. എന്ത് പ്രശ്നമുണ്ടെങ്കിലും സോണിയ ഗാന്ധി അദ്ദേഹത്തോട് ആയിരുന്നു പരിഹാരത്തിനായി ആരാഞ്ഞിരുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യനില മോശമായത്. ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ നവംബര്‍15 ഓടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായി ദീർഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാർട്ടി ട്രഷറർ. 8 തവണ എം.പി. പാര്‍ട്ടിയുടെ റ്റ് സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. സ്വന്തം പ്രയത്നത്താല്‍ കോണ്ഗ്രസിന്‍റെ ഉന്നത ശ്രേണിയിലെത്തിയ രാഷ്ട്രീയക്കാരനായിരുന്നു അഹമ്മദ് പട്ടേല്‍.
ഗുജറാത്തുകാർക്ക് ബാബു ഭായ് ആണ്, അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസിനോടും നെഹ്റു കുടുംബത്തോടുമുള്ള കൂറിന്‍റെ പര്യായം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രസക്തി രണ്ട് പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുജറാത്തില്‍ നിന്ന് ഉയർന്നുവന്ന നേതാവും കൂടിയായിരിന്നു അഹമ്മദ് പട്ടേൽ .
“അഹമ്മദ് പട്ടേൽ ജിയുടെ നിര്യാണത്തിൽ ദുഃഖിതനാണ്. അദ്ദേഹം പൊതുജീവിതത്തിൽ വർഷങ്ങളോളം ചെലവഴിച്ചു, സമൂഹത്തെ സേവിച്ചു. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എല്ലായ്പ്പോഴും ഓർമ്മിക്കപ്പെടും. മകൻ ഫൈസലിനോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. അഹമ്മദ് ഭായിയുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കുക, ”പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗവും, എഐസിസി ട്രഷററുമാണ്. മൂന്നു തവണ ലോക്‌സഭയിലും അഞ്ച് തവണ രാജ്യസഭയിലും അംഗമായി.അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലാണ് മരണവിവരം പുറത്തു വിട്ടത്. സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനെ അനുസ്മരിച്ചു, “കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് എല്ലായ്പ്പോഴും ഓർമ്മിക്കപ്പെടും”.
Post Your Comments