Latest NewsNewsIndia

പാകിസ്ഥാനെതിരെ ഇസ്രായേലിന്റെ രഹസ്യ നിഴല്‍; അറബ് രാജ്യങ്ങള്‍ പോലും എതിര്‍ക്കില്ലെന്ന സന്തോഷത്തിൽ ഇന്ത്യ

യു എ ഇക്ക് പുറമേ സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രായേലിനോട് അടുക്കുകയാണ്.

ന്യൂഡൽഹി: പാകിസ്ഥാനെതിരെ ഇസ്രായേലിന്റെ രഹസ്യ നിഴല്‍. ലോകത്തിലെ തന്നെ അതിശക്തമായ ചാര സംവിധാനങ്ങളുള്ള ഇസ്രായേലിന് പാകിസ്ഥാനിലെ ഏതൊരു ചലനവും മനസിലാക്കാനാവും, ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുഹൃദ് രാഷ്ട്രമായ ഇസ്രായേലില്‍ നിന്നും ഇനി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും എന്നതില്‍ സംശയമില്ല. അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് ഇന്ത്യ ഇസ്രായേല്‍ ബന്ധം വളരുകയാണ്. ഗ്രീസുമായി ഇന്ത്യയും ഇസ്രായേലും ബന്ധം ശക്തമാക്കിയത് പോലും പാക് തുര്‍ക്കി ബന്ധത്തിന് ചെക്ക് വയ്ക്കാനാണെന്നത് പരസ്യമായ രഹസ്യമാണ്. യു എ ഇക്ക് പുറമേ സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രായേലിനോട് അടുക്കുകയാണ്. ആഗോളവത്കരണത്തിന്റെ കാലത്ത് വ്യാപാര ബന്ധങ്ങളാണ് രാജ്യങ്ങളെ തമ്മില്‍ ഒന്നാക്കിയതെങ്കില്‍ ഇസ്രായേല്‍ അറബ് രാഷ്ട്രങ്ങളുടെ ഇപ്പോഴത്തെ ഐക്യപ്പെടലില്‍ സുരക്ഷാ കാരണങ്ങളും പരമ പ്രധാനമാണ്.

ഇറാന്റെ പിന്തുണയോടെയുള്ള ഹൂതി വിമതരുടെ ആക്രമണവും, സൗദിയുടെ മുസ്ളീം പരമോന്നത പദവി തട്ടിയെടുക്കാനുള്ള തുര്‍ക്കിയുടെ ശ്രമങ്ങളുമെല്ലാം ഇതിന് കാരണമായി ഭവിച്ചു എന്ന് പറയാം. ഇതേ കാരണങ്ങളാല്‍ തന്നെയാണ് പാകിസ്ഥാനുമായി സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ തെറ്റുവാനും ഇടയായത്. ആണവ രാഷ്ട്രമായ ഇന്ത്യയോട് പ്രതിരോധം തീര്‍ക്കുവാനും, മേഖലയില്‍ പവര്‍ ബാലന്‍സ് നിലനിര്‍ത്തുവാനുമാണ് തങ്ങള്‍ ആണവ രാഷ്ട്രമായതെന്ന് മേനി പറയാറുണ്ട് പാകിസ്ഥാന്‍. ആണവ ശക്തി നേടിയ ശേഷം തങ്ങളുടെ മണ്ണില്‍ കയറാന്‍ ഇന്ത്യ ഭയക്കുന്നത് ഇതിനാലാണെന്ന വാദവും ഒരു കാലത്ത് മുഴക്കിയിരുന്നു. (സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ബലാക്കോട്ട് ആക്രമണങ്ങളിലൂടെ ഇന്ത്യ ഇതിന് മറുപടി നല്‍കിയിരുന്നു).

Read Also: ബംഗാള്‍ രണ്ടാം കശ്മീരായി മാറി: പരാമർശവുമായി ബിജെപി അധ്യക്ഷന്‍

അതേസമയം തീവ്രവാദികളുടെ പ്രഭവ സ്ഥാനമായ പാകിസ്ഥാനില്‍ നിന്നും ആണവ ആയുധങ്ങളുടെ കടിഞ്ഞാണ്‍ ലോകസമാധാനത്തിന് എതിരാവുമെന്ന ആശങ്കയാണ് ഇന്ന് ലോക രാജ്യങ്ങള്‍ക്കുള്ളത്. ഉത്തര കൊറിയയ്ക്ക് ആണവ രഹസ്യങ്ങള്‍ പാകിസ്ഥാന്‍ ആണവ പിതാവായ ശാസ്ത്രജ്ഞന്‍ തന്നെ ചോര്‍ത്തി നല്‍കിയതും ഇതിനോട് ചേര്‍ത്ത് വയ്ക്കണം. ആണവായുധം സ്വായത്തമാക്കിയ ഏക മുസ്ളീം രാഷ്ട്രമാണ് പാകിസ്ഥാന്‍, ഇതാണ് ഇസ്രായേല്‍ അടക്കമുള്ള ശക്തികളെ പാകിസ്ഥാന് മേല്‍ ഒരു കണ്ണുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. അമേരിക്കന്‍ ഉപരോധങ്ങളുടെ സ്വാധീനത്താല്‍ ഇന്ത്യ ഇറാനില്‍ നിന്നുള്ള പദ്ധതികളില്‍ നിന്നും പിന്മാറിയിരുന്നു. ഈ ഒഴിവിലേക്ക് ചൈനയുടെ കടന്നു കയറ്റം ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുകയാണ്.

സുന്നി ഷിയ ദ്വയങ്ങളില്‍ വിരുദ്ധ ചേരിയിലാണെങ്കിലും ചൈനയുടെ സാമന്ത രാഷ്ട്രമായി കണക്കാക്കുന്ന പാകിസ്ഥാന്‍ ഇപ്പോള്‍ ഇറാനുമായി അടുക്കുകയാണ്. ഇതാണ് ഇസ്രായേലിന്റെ ശ്രദ്ധ പാകിസ്ഥാനില്‍ പതിയാനുള്ള മറ്റൊരു കാരണം. പൊതു ശത്രുവായ ഇറാനെ ദുര്‍ബലമാക്കുന്ന ഏതൊരു ശ്രമത്തിലും സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ എതിര്‍പ്പുയര്‍ത്താന്‍ സാദ്ധ്യതയില്ല. തുര്‍ക്കിയെ കൂട്ടുപിടിക്കുന്ന ഇമ്രാന്റെ തന്ത്രങ്ങളിലും സൗദിക്ക് പരസ്യമായ പരിഭവമുണ്ട്. എന്നാല്‍ ഇത് പാകിസ്ഥാനില്‍ ഒരു ഭരണമാറ്റം നടന്നാല്‍ തീരാവുന്നതേയുള്ളു. യു എ ഇയും ബഹ്‌റൈനും ഇസ്രായേലുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍. ഈ നടപടികളെ പരസ്യമായി എതിര്‍ത്തതു വഴി പാകിസ്ഥാന്‍ അവരുടെ കണ്ണിലെ കരടായി മാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button