ഗുരുവായൂർ ഏകാദശി ഇന്ന് നടക്കും. ഗുരുവായൂരിൽ ഈ പ്രവ്യശ്യo 5000 പേർക്കാണ് ദർശനാനുമതി നൽകിയിട്ടുള്ളത് . വരി നിൽക്കാതെ തൊഴാൻ നെയ് വിളക്ക് ശീട്ടാക്കുന്നവർക്കും പ്രവേശന അനുമതി ഉണ്ടാകും.എന്നാൽ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല .ക്ഷേത്രത്തിന് പുറത്ത് ദീപ സ്തംഭത്തിന് സമീപം നിന്ന് തൊഴാൻ കഴിയുമെങ്കിലും നിയന്ത്രണമുണ്ടാകും.
ക്ഷേത്രത്തിൽ ആഘോഷങ്ങൾ ഇല്ലാതെയാണ് ഏകാദശി ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ കാഴ്ച ശീവേലിക്ക് ക്ഷേത്ര അടിയന്തരക്കാർ ഉൾപ്പെടെ മേളത്തിന് പതിനഞ്ച് വാദ്യക്കാരും ഒരാനയും മാത്രമേ ഉണ്ടാവുകയുള്ളു.
Post Your Comments