തൃശ്ശൂര്‍: ഫ്‌ളാറ്റെടുത്ത് താമസം തുടങ്ങിയ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഗുരുവായൂരിലാണ് സംഭവം. മമ്മിയൂരിലെ സൗപര്‍ണ്ണിക ഫ്‌ളാറ്റില്‍ ഇന്നലെ വൈകുന്നേരം 3:45 മണിയോടെയാണ് സംഭവമുണ്ടായത്. ഫ്‌ളാറ്റില്‍ മുറിയെടുത്തതിന് ശേഷം ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതോടെ മുറി ഒഴിയാന്‍ ഫ്‌ളാറ്റ് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പത്തംഗ സംഘം ആക്രമണം അഴിച്ച് വിട്ടത്.
സൗപര്‍ണ്ണിക ഫ്‌ളാറ്റിന്റെ കെയര്‍ ടേക്കര്‍ ചാലിശ്ശേരി സദേശി അനുമോദ്, ശുചീകരണ തൊഴിലാളി ബംഗാള്‍ സ്വദേശി മഹേഷ്, ഗുരുവായൂര്‍ സ്വദേശി പ്രവീണ്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമിച്ചത് ലഹരി മാഫിയയാണെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. പരിക്കേറ്റ മൂന്ന് പേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ പ്രവീണിന്റെ പല്ല് പൊട്ടി. സംഭവത്തില്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments