ന്യൂഡൽഹി : ലഡാക്കിലെ പ്രകോപനത്തിന് പിന്നാലെ ഇന്ത്യ നൽകുന്ന തിരിച്ചടികളിൽ പതറി ചൈന. ഇപ്പോഴിതാ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പുന:സ്ഥാപിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ചൈന. കഴിഞ്ഞ ദിവസം രാജ്യം കൂടുതൽ ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ കാലുപിടിച്ച് ചൈന രംഗത്ത് എത്തിയത്.
ഡൽഹിയിലെ ചൈനീസ് എംബസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് വ്യാപാരം പുന:സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഭീഷണികളേക്കാൾ വികസനത്തിനായുള്ള കൂടുതൽ അവസരങ്ങളാണ് ഇരു രാജ്യങ്ങൾക്കുമുള്ളത്. പരസ്പര ലാഭത്തിനായി ഉഭകക്ഷി സാമ്പത്തിക, വ്യാപാര ബന്ധം തിരികെ കൊണ്ടുവരണം. ചർച്ചയിലൂടെയും പരസ്പര ധാരണയിലൂടെയും എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കാമെന്നും ചൈനയുടെ പ്രസ്താവനയിൽ പറയുന്നു.
ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ കേന്ദ്ര സർക്കാർ തീരുമാനത്തോടുള്ള ചൈനയുടെ അഭിപ്രായം മാധ്യമങ്ങൾ ആരാഞ്ഞിരുന്നു. ഇതേ തുടർന്നാണ് എംബസി പ്രസ്താവന പുറത്തിറക്കിയത്.
Post Your Comments